Friday 07 February 2020 09:15 AM IST : By സ്വന്തം ലേഖകൻ

മുഖത്ത് നീളൻ മുറിപ്പാടുമായി ‘അനാർക്കലി’ നായിക! എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെ താരം: പോസ്റ്റ് വൈറൽ

priyal

പൃഥ്വിരാജിന്റെ നായികയായി അനാർക്കലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് പ്രിയാൽ ഗോർ. എന്നാല്‍ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ആരാധകർ.

മുഖത്തു തുന്നലിട്ട പാടുകൾ മെയ്ക്കപ്പ് ഇട്ട് മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം ഞെട്ടിച്ചിരിക്കുകയാണ്. എല്ലാവരുടെ ജീവിതത്തിലും ചില മുറിപ്പാടുകൾ ഉണ്ടാകാറുണ്ടെന്നും തന്റേത് ഏറ്റവും സ്നേഹത്തോടെ ആശ്ളേഷിക്കുന്നുവെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

‘അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഇതുവരെ നേരിട്ടുള്ളവയിൽ വച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങൾ. പക്ഷേ, ഇതാണ് ഞാൻ... എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്. എന്റേത് ഏറ്റവും സ്നേഹത്തോടെ ഞാൻ ആശ്ളേഷിക്കുന്നു’.– താരം കുറിച്ചു.

എങ്ങനെയാണ് മുഖത്തു മുറിവുണ്ടായതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ വളർത്തുനായ ബ്രൂണോ മുഖത്തു കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്ന് പ്രിയാലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് തന്റെ ഔദ്യോഗിക പേജിൽ പ്രിയാൽ ഗോർ പ്രതികരിച്ചിട്ടില്ല.