ADVERTISEMENT

സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ക്ലാസ്മേറ്റ്സ് ലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് രാധിക. ചിത്രത്തിലെ രാധികയുടെ റസിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ട്, കുടുംബജീവിതത്തിന്റെ തിരക്കുകളിലായെങ്കിലും അടുത്തിടെ മഞ്ജു വാരിയര്‍ ചിത്രമായ ‘ആയിഷ’ യിലെ നിഷ എന്ന കഥാപാത്രത്തിലൂടെ രാധിക വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ, മമ്മൂട്ടിയ്ക്കൊപ്പമുള്ള തന്റെ ഒരു ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, കാരണം ഞാൻ എന്റെ താരത്തിനൊപ്പം’ എന്നാണ് ചിത്രത്തിനൊപ്പം രാധിക എഴുതിയിരിക്കുന്നത്.

ചിത്രത്തിൽ ടർബോ സിനിമയുടെ ലുക്കിലാണ് മമ്മൂക്ക നിൽക്കുന്നത്. ബസൂക്ക, ടർബോ, ബിലാൽ, ഭ്രമയുഗം, കാതൽ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT