കൊറോണയെക്കാളും ഭയപ്പെടേണ്ടത് ലഹരിയെ ; ലഹരിവിരുദ്ധ ദിനത്തിൽ റഹ്മാന്റെ വിഡിയോ
Mail This Article
ലോക ലഹരി വിരുദ്ധ ജീവതത്തിന്റെ പ്രാധാന്യത്തെ പറ്റി എ.ആർ.റഹ്മാന്റെ വിഡിയോ. കോവിഡ് 19ൽ നിന്ന് രക്ഷപെടാൻ നമുക്ക് രക്ഷപൊൻ സാധിക്കും , എന്നാൽ നമ്മളുടെ ജീവിതത്തെ മൊത്തത്തിൽ ബാധിക്കുന്ന ലഹരികളിൽ നിന്നു രക്ഷനേടാനാണ് കൂടുതൽ പ്രയാസം. ജീവിതത്തെ മുഴുവൻ താളംതെറ്റിക്കുന്ന , നമ്മളെ കുറ്റവാളികളാക്കാന്‍ പോന്ന ലഹരി വസ്തുക്കളിൽ നിന്നും യുവാക്കളെ രക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം എന്നാണ് റഹ്മാൻ പറയുന്നത്.
എ.ആർ.റഹ്മാനോടൊപ്പം തന്നെ തമിഴ് സിനിമാ ലോകവും ലഹരിക്കെതിരായുള്ള പ്രഖ്യാപനത്തോടൊപ്പമുണ്ട്. തമിഴ്നാട് പോലീസുമായി സഹകരിച്ച് യുവ സംഗീത സംവിധായകൻ ജി.വി. പ്രകാശ് മ്യൂസിക് ആൽബം പുറത്തിറക്കിയിട്ടുണ്ട്. വിവേക് , സമുദ്രകനി , മാധവന്‍ തുടങ്ങി നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്.