Friday 07 February 2020 10:45 AM IST : By സ്വന്തം ലേഖകൻ

‘ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല’! മാസ് ചിത്രവും രസികൻ കുറിപ്പും പങ്കുവച്ച് രാജേഷ് മോഹനൻ

rajesh

ജയസൂര്യയുടെ മാസ് ചിത്രവും രസികൻ കുറിപ്പും ഫെയ്സ്ബുക്കില്‍ പങ്കുവച്ച് സംവിധായകൻ രാജേഷ് മോഹനൻ.

ജയസൂര്യ നായകനായി തൃശൂർ പൂരം എന്ന ചിത്രം സംവിധാനം ചെയ്തത് രാജേഷ് മോഹനൻ ആണ്.

സംവിധായകന്റെ തോളിൽ കാല് കയറ്റിവച്ചിരിക്കുന്ന ജയസൂര്യയുടെ ചിത്രമാണ് ഇത്. ‘കാല് ഏത് വരെ പൊക്കാൻ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല!!’– എന്നാണ് ചിത്രം പങ്കുവച്ച് രാജേഷ് കുറിച്ചത്.

തൃശൂർ പൂരത്തിൽ പുള്ളുഗിരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ നിർമാണം ഫ്രൈഡേ ഫിലിംസ് ആയിരുന്നു.