ADVERTISEMENT

വിവാദങ്ങളുടെ കൂട്ടുകാരിയാണ് ബോളിവുഡിലെ ഗ്ലാമർതാരം രാഖി സാവന്ത്. ഇപ്പോഴിതാ രാജ്യത്തെയാകെ ഞെട്ടിച്ച് പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ് രാഖി.

പാകിസ്താൻ പതാക നെഞ്ചിലേന്തി നിൽക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളില്‍ പങ്കു വച്ചുകൊണ്ടാണ് രാഖി വീണ്ടും വാർത്തകളിൽ നിറയുന്നത്.

ADVERTISEMENT

ഇൻസ്റ്റഗ്രാമിലാണ് താരം വിവാദ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ നടിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

സംഭവം വിവാദമായതോടെ നടന്നതെന്താണെന്ന് വിശദമാക്കി രാഖി നേരിട്ടു രംഗത്തെത്തി. താന്‍ അഭിനയിക്കുന്ന ‘ധര 370’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിതെന്നാണ് താരം പറയുന്നത്. ചിത്രത്തിൽ ഒരു കശ്മീരി പെൺകുട്ടിയുടെ വേഷത്തിലാണ് താൻ അഭിനയിക്കുന്നതെന്നും രാഖി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

ADVERTISEMENT

അടുത്തിടെ മീടൂ വിവാദത്തിലും സ്വന്തം വിവാഹ തീരുമാനത്തിലുമൊക്കെ രാഖിയുടെ ഇടപെടലുകൾ വലിയ വാർത്തയായിരുന്നു.

 

ADVERTISEMENT
ADVERTISEMENT