Wednesday 22 July 2020 09:06 AM IST : By സ്വന്തം ലേഖകൻ

ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും നൽകി രഞ്ജിനിയുടെ ജൻമദിനാഘോഷം! ആശംസകളുമായി സണ്ണി

ranjini

വ്യത്യസ്തമായി ജൻമദിനം ആഘോഷിച്ച് നടൻ സണ്ണി വെയ്ന്റെ ഭാര്യയും നർത്തകിയുമായ രഞ്ജിനി. തെരുവില്‍ കഴിയുന്നവര്‍ക്കടക്കം ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും നൽകിയാണ് രഞ്ജിനി ജൻമദിനാഘോഷം വേറിട്ടതാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സണ്ണി വെയ്ന്‍ പ്രിയതമയ്ക്ക് ആശംകള്‍ നേർന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

‘ഇന്ന് എന്റെ ഭാര്യയുടെ ജന്‍മദിനമാണ്. ദുഷ്‌ക്കരമായ ഈ സമയത്ത് നിർധനരായ ആളുകള്‍ക്ക് ഭക്ഷണം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നല്‍കി അവളുടെ പ്രത്യേക ദിവസം ചിലവഴിക്കുന്നത് കണ്ടതില്‍ വളരെ സന്തോഷം. നിന്റെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കാന്‍ ദൈവം നിനക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കട്ടെ. ജന്മദിനാശംസകൾ എന്റെ പ്രണയമേ...”.– ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സണ്ണി കുറിച്ചു.