Saturday 23 January 2021 01:45 PM IST : By സ്വന്തം ലേഖകൻ

രഞ്ജിത്തിനൊപ്പം മോഹൻലാലും ഫഹദ് ഫാസിലും! ചിത്രം പങ്കുവച്ച് ശങ്കർ രാമകൃഷ്ണൻ: പ്രതീക്ഷയോടെ ആരാധകർ

ranjith

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ചിത്രത്തിൽ, മോഹൻ ലാലിനെയും ഫഹദ് ഫാസിലിനെയും ചേർത്തു പിടിച്ചു നിൽക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

മോഹൻലാലും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന സൂചനയാണ് ഈ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത്. A Super Legend and a Legend on the Go connected by a Master Writer... Magic is a Constant. We are blessed for the timesഎന്നാണ് ശങ്കർ രാമകൃഷ്ണൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മുൻപ് ‘റെഡ് വൈൻ’ എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നു.