ADVERTISEMENT

മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം, ഒരു വട്ടം നോക്കിയാൽ വീണ്ടും വീണ്ടും നോക്കാൻ തോന്നുന്ന വശ്യത, ഒരിക്കലും മലയാളികൾക്കു മറക്കാൻ പറ്റാത്ത പേരാണ് മോനിഷ ഉണ്ണി. അകാലത്തിൽ നഷ്ടമായെങ്കിലും മോനിഷയുടെ ഓരോ ചിത്രങ്ങളും ജീവനുറ്റുന്നവയാണ്. കണ്ണുകളിൽ മറ്റെവിടെയും കാണാത്ത തിളക്കം കാണാം. മോനിഷയുടെ അതി മനോഹരങ്ങളായ ചിത്രങ്ങൾ വനിതാ ഓൺലൈനുമായി പങ്കു വെച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ അനില ജോസഫ്.

" ഇതെല്ലാം എന്റെ പേർസണൽ കളക്ഷനിൽ ഉള്ള ചിത്രങ്ങളാണ്. വർഷങ്ങൾ പഴക്കമുള്ളത്. ലോക്ക് ഡൌൺ കാലത്ത് വെറുതെ പഴയ ആൽബം മറിച്ചു നോക്കിയപ്പോൾ കണ്ണിൽ ആദ്യം പതിഞ്ഞതും ഈ ചിത്രങ്ങൾ തന്നെ. എന്റെ അത്രയും പ്രിയപ്പെട്ട മകളായിരുന്നു മോനിഷ. ഇത്രയും നല്ല മുടിയുള്ള, സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ ഇതുവരെ ഞാൻ കണ്ടു മുട്ടിയിട്ടില്ല എന്നതാണ് സത്യം. മരിക്കുന്നതിന് തലേന്ന് കൂടി തിരുവനതപുരത്തെ എന്റെ പാർലറിൽ അമ്മയും മകളും കൂടി വന്നു. ബാംഗ്ലൂർ പോവുകയാണ്. തിരിച്ചു വന്ന ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോൾ കേൾക്കുന്നത് മോനിഷ ഈ ലോകത്തു നിന്നും പോയി എന്ന വാർത്തയാണ്. ഇപ്പോഴും അതു പറയുമ്പോൾ ഒരു ഷോക്ക് ആണ്." അനില വനിത ഓൺലൈൻനോട്‌ പറഞ്ഞു.

m
ADVERTISEMENT

എനിക്ക് ഏറ്റവും സങ്കടം ആ അമ്മയെ കുറിച്ച് ഓർത്തിട്ടായിരുന്നു. കാരണം ഒരമ്മയും മകളെ ഇങ്ങനെ കൊണ്ടു നടക്കുന്നത് കണ്ടിട്ടില്ല. മോനിഷയുടെ തലമുടി ആദ്യമായി വെട്ടിയത് വരെ അവർ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കുട്ടിയെ ഒരുക്കുമ്പോൾ കണ്ണ് എടുക്കാതെ അമ്മ നോക്കിയിരിക്കും. ഓരോ ചെറിയ കാര്യം പോലും കണ്ടെത്തി ശരിയാക്കും. മോനിഷയെ വെറുതെ നോക്കികൊണ്ട് ഇരിക്കാൻ വരെ ശ്രീദേവി ഉണ്ണിക്ക് ഇഷ്ടമായിരുന്നു. ഏതോ ഒരു ഫോട്ടോ ഷൂട്ടിനായി ഒരുങ്ങിയ പടമാണ് ഇത്. അതായിരുന്നു മോനിഷ എന്റെ കൈ കൊണ്ടു അവസാനമായി ഒരുങ്ങിയതും.

p

അപ്രതീക്ഷിതമായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്റെ കല്യാണം. വനിതയിൽ ആദ്യമായി പ്രിയയുടെ ചിത്രം അച്ചടിക്കുമ്പോൾ ആ മേക്കപ്പ് ചെയ്തത് ഞാൻ തന്നെ  ആയിരുന്നു. പിന്നീട് പ്രിയയുടെ വെഡിങ് ഡേ പ്രിയയെ ഏറ്റവും സുന്ദരിയാക്കേണ്ട ജോലിയും വന്നു ചേർന്നു. ഇന്നും ഈ ചിത്രങ്ങൾ എല്ലാം ഏറെ സ്നേഹത്തോടെ നെഞ്ചോട് ചേർക്കുകയാണ്

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT