ADVERTISEMENT

പിതാവിന്റെ ഓർമദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവച്ച് ഗായിക റിമി ടോമി. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ ഭാര്യയും നടിയുമായ മുക്ത ജോർജും പപ്പയുടെ ഓർമകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘എന്റെ പപ്പ ഞങ്ങളെ വിട്ട് പോയിട്ട് ഇന്ന് ആറ് വര്‍ഷം’ എന്നാണ് പപ്പയുടെ ചിത്രം പങ്കുവച്ച് റിമി കുറിച്ചത്. ‘പപ്പാ എവിടെയായിരുന്നാലും സുഖമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ പ്രാർത്ഥന എപ്പോഴും പപ്പക്ക് ഒപ്പമുണ്ട്’ എന്നാണ് മുക്ത കുറിച്ചത്.
2014 ജൂലൈ ആറിനായിരുന്നു റിമിയുടെ പിതാവ് പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ADVERTISEMENT





ADVERTISEMENT
ADVERTISEMENT
ADVERTISEMENT