ഈ പയ്യന് അൻപത് വയസ്സായി! പിറന്നാൾ ആഘോഷമാക്കി റിയാസ് ഖാൻ: ആശംസകളോടെ ആരാധകർ

Mail This Article
×
അൻപതാം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യയുടെ പ്രിയതാരം റിയാസ് ഖാൻ. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
ബാലേട്ടനിലെ സുന്ദരനായ വില്ലനായി സിനിമാലോകത്ത് പ്രവേശിച്ച റിയാസ് ഖാൻ, പിന്നീട് തമിഴിലുൾപ്പടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങൾ അവതരിപ്പിച്ചു. ഒമർ ലുലു ഒരുക്കുന്ന ബാബു ആന്റണി ചിത്രം പവർ സ്റ്റാറാണ് റിയാസ് ഖാന്റെ അടുത്ത പ്രോജക്റ്റ്. കൂടാതെ മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവനിലും റിയാസ് ഖാൻ അഭിനയിക്കുന്നുണ്ട്.