ADVERTISEMENT

പ്രണയ ദിനത്തിൽ ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരമായ റോൺസൺ തന്റെ വിവാഹ വിശേഷങ്ങൾ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്.

നീരജയാണ് റോണ്‍സന്റെ ജീവിത സഖി. നീരജയും ഒരു സെലിബ്രിറ്റിയാണ്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യവും തിരക്കുമുണ്ടായിരുന്ന ബാലതാരം.

rr2
ADVERTISEMENT

‘‘ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാൽ ആളുകൾ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ്...’’ . – റോൺസൺ ചിരിയോടെ പറഞ്ഞു.

rr3

‘‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്’’.– റോൺസൺ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു. ഇപ്പോഴിതാ, റോൺസന്റെ വിവാഹ ചിത്രങ്ങൾ വനിത പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.

rr1
ADVERTISEMENT

ഞങ്ങളുടേത് ക്രിസ്ത്യൻ – ഹിന്ദു അറേഞ്ച്ഡ് മാര്യേജ്! റോൺസന്റെ ‘ഭാര്യ’ ഡോക്ടറാണ്; ബാലതാരം പ്രിയതാരത്തിന്റെ വധുവായ കഥ

ADVERTISEMENT
ADVERTISEMENT