ADVERTISEMENT

നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും നടി റോഷ്ന ആൻ റോയിയും തമ്മിലുള്ള വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. പെരിന്തൽമണ്ണ ഫാത്തിമാ മാതാ പള്ളിയിൽ വച്ചായിരുന്നു അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. ഇപ്പോൾ ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

ADVERTISEMENT

വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

വിഡിയോ –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT