കഥാപാത്രങ്ങൾ ബാക്കിയാക്കി ശബരി പോയി! ഞെട്ടിത്തരിച്ച് സീരിയല്‍ ലോകം

Mail This Article
×
സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ശബരീനാഥ് അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചു വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു.
ശബരീനാഥിന്റെ നിര്യാണത്തിൽ നിരവധി സിനിമാ, സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.