Friday 19 June 2020 04:28 PM IST

തിരക്കഥയിഷ്ടപ്പെട്ടപ്പോൾ അഡ്വാൻസായി നൽകിയത് ഒരു പിടി ചോക്ലേറ്റ് ; ആദ്യ പ്രതിഫലത്തെ കുറിച്ച് സച്ചി

Vijeesh Gopinath

Senior Sub Editor

sachi66666666666 ഫോട്ടോ : ശ്യാം ബാബു

മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തിന്റെ സ്ഥാനം ഒഴിഞ്ഞ് സച്ചി യാത്രയാവുകയാണ്. ‘ഡ്രൈവിങ് ലൈസൻസ്’ ‘അയ്യപ്പനും കോശിയും’ എന്നീ തുടർ ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തിന്റെ വിയോഗം വലിയ നടുക്കത്തോടെയാണ് സിനിമാലോകവും പ്രേക്ഷകരും കേട്ടത്. ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ശേഷം സുഖംപ്രാപിച്ചു വരുന്നതിനിടയിൽ ഹൃദ്രോഗബാധയുണ്ടായതാണ് സച്ചിയുടെ മരണത്തിനിടയാക്കിയത്.

2017ൽ ഒക്ടോബർ രണ്ടാം ലക്കം ‘വനിത’ യിൽ സച്ചിയുമായി നടത്തിയ അഭിമുഖം വായിക്കാം :

sachi final.indd

ചേട്ടനും അനിയനും ഒരേ മത്സരത്തിന് ഇറ ങ്ങുന്നതു പോലെയായിരുന്നു അത് . ഒറ്റ ദിവസത്തിന്റെ ഇടവേളയിൽ ഒരേ തിരക്ക ഥാകൃത്തിന്റെ രണ്ടു സിനിമകൾ റിലീസ് ചെയ്യുക , അതിലെ ഒരു സിനിമ- " രാമലീല ' വിവാദങ്ങളുടെ പേമാരിയിൽ അടിമുടി നനഞ്ഞു നിൽക്കുക , കോമഡിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് അടുത്ത സിനിമ " ഷെർലക് ടോംസ് മത്സരിക്കാൻ ഒപ്പമെത്തുക . മത്സരം സച്ചിയും സച്ചിയും തമ്മിലായിരുന്നു . " രാമലീല'യെ ദിലീപിന്റെ ജീവിതവുമായി ചേർത്തു വച്ച് അദ്ഭുതപ്പെട്ടവർ മുതൽ ആ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കണമെന്നു വീശിയടിച്ചവർ വരെ ഉണ്ടായി . ഇതിൽപ്പെട്ട് ടെൻഷനടിച്ച് നടക്കുന്ന സച്ചിയെയാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി .
ഏതു പ്രതി സന്ധിയും ഒരൊറ്റ ഡയലോഗ് കൊണ്ട് ചുരുട്ടിയെറിയു ന്ന നായകന്റെ മനസ്സോടെ സച്ചി സംസാരിച്ചു തുട ങ്ങിയത് അവിചാരിതം എന്ന വാക്കിനെ കുറിച്ചാണ് . ജീവിതത്തിലും പേനത്തുമ്പിലും ഉടനീളം കടന്നു വരുന്ന അവിചാരിതം എന്ന കഥാപാത്രം .

അവിചാരിതം , ആകസ്മികം ... ഈ വാക്കുകൾ ജിവിതവുമായി ഏറെ അടുത്തു നിൽക്കുന്നു എന്നു തോന്നിയിട്ടുണ്ടോ ?


രണ്ടു സിനിമകൾ ഒരുമിച്ചിറങ്ങിയത് അവിചാരിതമായി തന്നെയാണ് . ഒന്നോ രണ്ടോ വർഷം മുമ്പു പുറത്തിറങ്ങേണ്ട സിനിമയായിരുന്നു ' രാമലീല ' , പല കാരണങ്ങളാൽ മാറിപ്പോയി . എന്നാൽ എന്റെ ജീവിതത്തിൽ പലപ്പോഴായി അ വിചാരിതം എന്ന വാക്ക് കടന്നുവരുന്നതു കണ്ടിട്ടുണ്ട് . ഞാൻ സംവിധാനം ചെയ്ത ആദ്യ സിനിമ ' അനാർക്കലി'യുടെ തിരക്കഥാ ജോലികൾ തീർത്ത് മൂകാംബികയിൽ നിന്നു തിരിച്ചു വരികയായിരുന്നു . കൊച്ചി മറൈൻ ഡ്രൈവിനടുത്തു കാർ നിർത്തി പുറത്തിറങ്ങി . തിരിച്ചു വന്നപ്പോൾ സ്ക്രിപ്റ്റ് ഇരുന്ന ബാഗ് , ഫോൺ ,ഐപാഡ് ഒന്നും കാണാനില്ല .


ഒരു വർഷത്തെ എന്റെ അധ്വാനമാണ് ആ തിരക്കഥ . ഒറ്റ കോപ്പിയേയുള്ളൂ . തളർന്നു പോയി . സംവിധാനം ചെയ്യാനിരുന്ന ആദ്യ സിനിമ എന്ന സ്വപ്നമാണ് മോഷ്ടിക്കപ്പെട്ടത് . സിനിമ തുടങ്ങും മുന്നേ പബ്ലിസിറ്റിക്കു വേണ്ടിയുണ്ടാക്കിയ കഥയാണന്നു വരെ ചില കുബുദ്ധികൾ പറഞ്ഞു നടന്നു .
എന്നാൽ കള്ളൻ സ്ക്രിപ്റ്റിനോടു കരുണ കാണിച്ചു . നാലാം ദിവസം തിരുവനന്തപുരത്ത് ഒരു കെഎസ്ആർടി സി ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആ ബാഗ് കിട്ടി . അതിൽ തൃശൂർ ഔഷധിയിലെ മരുന്നു കുറിപ്പടിയുണ്ടായിരുന്നു . ഔഷധിയിലെ സുഹൃത്ത് ഡോ . രജിയുടെ  നമ്പരും . അതിലേക്ക് ഡിപ്പോയിൽ നിന്നു വിളിച്ചു വിവരം പറഞ്ഞു . അങ്ങനെയാണ് " അനാർക്കലി ' എന്ന സിനിമ വന്നത് . അനാർക്കലി ഇറങ്ങുന്നതിനു മൂന്നു വർഷം മുമ്പിറ ങ്ങിയ ' ഷട്ടർ ' എന്ന സിനിമയിൽ ഇതേ രംഗമുണ്ടായിരുന്നു . നഷ്ടപ്പെട്ട സ്ക്രി പ്റ്റ് തിരിച്ചു കിട്ടുന്നു . ആ സിനിമ കണ്ടപ്പോൾ അതു പോലൊരനുഭവം എന്റെ ജീവിതത്തി ലും ഉണ്ടാകുമെന്ന് ഓർക്കുമോ ?

രാമലീല'യിലെ പാട്ടും നായകൻ ജയിലിലാകുന്നതു മെല്ലാം ഇതുപോലെ അവിചാരിതം എന്നു തന്നെ പറയാമോ ?

ഉറപ്പായിട്ടും . ആ സിനിമയിലെ ചെറിയൊരു ഭാഗം മാത്രമേ ദിലീപിന്റെ ഇപ്പോഴുള്ള ജീവിതവുമായി സാമ്യമുള്ളൂ . “ നെഞ്ചിലെരി തീയേ .. ' എന്ന പാട്ടും നായകന്റെ സംഭാ ഷണവും എല്ലാം ഇങ്ങനെയായത് തികച്ചും ആകസ്മി കം മാത്രം . " എതിരാളി നടുങ്ങണ പോലെ കുതിക്കണ് രാമാ ... ' എന്ന വരികളൊക്കെ കേൾക്കുമ്പോൾ പുതിയ സന്ദർഭത്തിനു വേണ്ടി ചേർത്തതാണെന്നു പലരും പറയുന്നുണ്ട് . പക്ഷേ , അത് മുൻമ്പേ എഴുതിയതാണ്.
അ ങ്ങനെ തന്നെയാണു തിരക്കഥയും . ഒരു വർഷം മുമ്പ് പൂർത്തിയാക്കി കൊടുത്തതാണ് . അവസരം മുതലെടുക്കാൻ അതിൽ ഒരു കൂട്ടിച്ചേർക്കലും നടത്തിയിട്ടില്ല . പിന്നെ , ചില ഭാഗങ്ങൾ സിനിമയുടെ മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നത് നിർമാതാവിന്റെയും സംവിധായകന്റേയും സ്വാതന്ത്ര്യം . ആസുരതയുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ ദിലീപ് കസ്റ്റഡിയിൽ , പൊലീസ് ചോദ്യം ചെയ്യുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്ന സമയം . അപ്പോൾ രാമലീലയുടെ ഡബ്ബിങ് ജോലികൾ തീർക്കുകയായിരുന്നു ഞങ്ങൾ .  സത്യത്തിൽ രാമലീല എന്നോ സംഭവിക്കേണ്ട സിനിമയാ യിരുന്നു . ആറു വർഷം മുമ്പാണ് ഈ സിനിമയുടെ സംവിധായകൻ അരുൺ എന്നെ കാണാൻ വരുന്നത് . " ഞാൻ ആദ്യമാ യി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ചേട്ടന്റെ സ്ക്രിപ്റ്റ് വേണം ' അതായിരുന്നു ആവശ്യം . പൂർത്തിയാക്കാൻ രണ്ടോ മൂന്നോ തിരക്കഥകൾ , അതു കഴിഞ്ഞ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ... ഇതൊ ക്കെ കഴിഞ്ഞ ആലോചിക്കാനാകൂ . അതുകൊണ്ട് ആദ്യ സ്ക്രിപ്റ്റ് മറ്റാരുടെയെങ്കിലും എടുക്കാൻ അരുണിനെ നിർബ ന്ധിച്ചു . പക്ഷേ , സിനിമ സംവിധാനം ചെയ്യുന്നെങ്കിൽ അതെന്റെ തിരക്കഥ വച്ചായിരിക്കും എന്ന് അരുണിനു നിർബന്ധം . ദിലീപിനു വേണ്ടി ഞാൻ അതുവരെ സിനിമ ചെയ്തിട്ടില്ല .
ടിപ്പിക്കൽ ദിലീപ് കോമഡി പടം എനിക്കു വഴങ്ങില്ല എന്നും തോന്നി .


" റൺ ബേബി റൺ ' കഴിഞ്ഞു നിൽക്കുന്ന സമയം . ഒരിക്കൽ ദിലീപ് പറഞ്ഞു " ഞാൻ ചെയ്തു വരുന്ന പോലുള്ള പടം അല്ല , ഭായീടെ ടൈപ്പ് ഒരു സിനിമ എനിക്കു വേണ്ടി എഴുതണം . ' അപ്പോൾ മുതലാണ് " രാമലീല ' ആലോചിച്ചു തുടങ്ങുന്നത് . പക്ഷേ , സിനിമ പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയി . “ സായിബാബ ' എന്ന സിനിമയുടെ തിരക്കിലേക്ക് ദിലീപും " അനാർക്കലി'യിലേക്ക് ഞാനും പോയി . അരുൺ അപ്പോഴും ആദ്യ സിനിമയ്ക്കായി കാത്തിരുന്നു . ഇതിനിടയിൽ " രാമലീല ' യുടെ കുറച്ചു ഭാഗം ഞാൻ എഴുതി വച്ചു .

അത് ഇപ്പോഴുള്ള കഥ ആയിരുന്നില്ല . നായകൻ മലബാറിൽ നിന്നുള്ള കോൺഗ്ര സ് എംപി . ആ കഥയ്ക്കായി രണ്ടാഴ്ചയോളം ഡൽഹിയിൽ പോയി നിന്നു . എംപിമാരെയും ടിവിആർ ഷേണായി ഉൾപ്പടെയുള്ള മാധ്യമ പ്രവർത്തകരെയും കണ്ടു . ഞാനും ദിലീപും ഏറ്റെടുത്ത സിനിമകൾ കഴിഞ്ഞപ്പോഴേ ക്കും കേന്ദ്രത്തിലെ രാഷ്ട്രീയം അടിമുടി മാറി . കോൺഗ്രസ് അടിതെറ്റി വീണു . അതിനൊപ്പം ആ തിരക്കഥയും വീണു . അ തിൽ പറയുന്ന സംഭവങ്ങൾക്ക് കാലിക സ്വഭാവം നഷ്ടപ്പെട്ടു .
പിന്നീടാണ് ഇന്നത്തെ രൂപത്തിലേക്ക് " രാമലീല ' മാറുന്നത് .

sachi final.inddപ്രിഥ്വിരാജ് വേണ്ടെന്നു വച്ച സിനിമ , തിയറ്ററുകൾ ക ത്തിക്കണം , സിനിമ ബഹിഷ്കരിക്കണം എന്നൊക്കെ ആഹ്വാനങ്ങൾ . രാമലീലയ്ക്കൊപ്പം വിവാദത്തി കത്തു ന്നുണ്ടല്ലോ ?
പൃഥ്വിരാജ് വേണ്ടെന്നു വച്ച സിനിമ എന്നല്ല പൃഥിയിൽ നി ന്നു ദിലീപ് അടിച്ചു മാറ്റിയ ചിത്രം എന്ന രീതിയിലാണ് ചിലർ പറഞ്ഞു പരത്തിയത് . സത്യത്തിൽ അതല്ല സംഭവം . പൃഥ്വിക്കു വേണ്ടി പറഞ്ഞ കഥ മറ്റൊന്നായിരുന്നു . അതിലെ നായകൻ ഒരു സിനിമാ നടൻ തന്നെയായിരുന്നു . ഒന്നുകിൽ ഞാൻ സംവിധാനം ചെയ്യുന്ന " അനാർക്കലി ' അല്ലെങ്കിൽ ആ തിരക്കഥ . ഇതിലൊന്നിൽ അഭിനയിക്കാനേ പൃഥ്വിക്ക് സമയമുണ്ടായിരുന്നുള്ളു . ഞങ്ങളുടെ രണ്ടുപേരുടെ യും തിരക്കു മൂലം അതു നടന്നില്ല . ആ സംഭവമാണ് ദിലീപ് തട്ടിയെടുത്തു എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നത് . ഇനി തിയറ്ററുകൾ കത്തിക്കാൻ ആഹ്വാനം ചെയ്യുന്നവരോ ട് ഒരു വാക്ക് . ഒരാൾക്ക് സിനിമ കാണാതിരിക്കാനുള്ള തീരു മാനം എടുക്കാം . അതു തുറന്നു പറയാം . അതിനുള്ള അവകാ ശവുമുണ്ട് . എന്നാൽ കത്തിക്കുമെന്നൊക്കെ പറയുന്നത് അ ക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് .ഇനി അതുവഴി ദിലീപിനെ എതിർക്കുകയാണു ലക്ഷ്യമെ ങ്കിൽ മറ്റൊരു കാര്യമുണ്ട് . ഈ സിനിമയും ദിലീപും തമ്മിലുള്ള ബന്ധം ഡബ്ബിങ് സമയത്ത് പ്രതിഫലം കൊടുത്ത് തീർക്കുന്ന തോടെ കഴിഞ്ഞിട്ടുണ്ടാകണം . അപ്പോൾ അവർ എതിർത്തത് സിനിമ എന്ന വ്യവസായത്തെയും കുറെ പേരുടെ സ്വപ്ന ങ്ങളെയുമല്ലേ ?


കച്ചവട സിനിമയുടെ ഹൃദയത്തുടിപ്പറിഞ്ഞയാളുടെ ഭൂതകാലം നിറയെ ഇത്തരം സിനിമകളോടുള്ള പുച്ഛമായിരുന്നില്ലേ ?

ബാല്യവും കൗമാരവും അമച്വർ നാടകങ്ങൾക്കൊപ്പ മായിരുന്നു . നൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . അതിൽ പലതും സംവിധാനം ചെയ്തിട്ടുമുണ്ട് . അ ന്നൊക്കെ മനസ്സിലുള്ളത് ഇപ്പോൾ എഴുതുന്ന സിനിമകളേ ആയിരുന്നില്ല .ഒരു വശത്തു  മാസ് പടങ്ങളോട് തികഞ്ഞ പുച്ഛവും  എന്നാൽ മറുവശത്തു വിജയിച്ച സിനിമകളുടെ ഭാഗമായാലേ ചലച്ചിത്രകാരൻ എന്ന നിലനിൽപ്പുള്ളു എന്ന ചിന്തയും. അതു വലിയ മാനസിക സംഘർഷ ത്തിന്റെ കാലമായിരുന്നു . അന്നെഴുതിയ കവിതയിലെ വരികൾ ഇന്നും ഓർമയുണ്ട് .
" കഥാന്ത്യത്തിൽ കലങ്ങിത്തെളിയണം. നായകൻ വില്ലൊടിക്കണം .
കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം. കയ്യടി പുറകേ വരണം,
എന്തിനാണു ഹേ
ഒരു ചോദ്യമോ ദുഖമോ ബാക്കി വയ്ക്കുന്നത് .
തിരശീലയിൽ നമുക്കീ കൺകെട്ടും കാർണിവലും മതി....
ഇത്രയും എഴുതിവച്ച് പുസ്തകം അടച്ചു . കൗമാരത്തിൽ മനസ്സിൽ കണ്ടിരുന്ന സിനിമകളോട് യാത്ര പറഞ്ഞു .
റോബിൻ ഹുഡ് മുതൽ ഷെർലക് ടോംസ് വരെയുള്ള സിനിമകളുടെ സ്വഭാവത്തിനൊപ്പം യാത്ര തുടങ്ങി .

വക്കീൽ ബുദ്ധി തിരക്കഥയെഴുതുമ്പോൾ ഏറെ സഹാ യിക്കുമോ ?

ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു ഞാൻ . ക്രിമിനൽ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത് . കോടതിയിൽ നമ്മുടെ വാദം യുക്തിഭദ്രമായിരിക്കണം . ആ ബുദ്ധി ത ന്നെയാണ് സിനിമയ്ക്കു വേണ്ടതും . കഥ മെനയുമ്പോൾ നമ്മൾ പറയുന്ന കാര്യം സിനിമ കഴിയും വരെ ആളുകൾ വി ശ്വസിക്കുമോ എന്നു വാദിച്ചു നോക്കാൻ വക്കീൽ ജീവിതം സഹായിക്കാറുണ്ട് . സത്യത്തിൽ എൽഎൽബിക്കു ചേർന്നത് വക്കീലാകാനായിരുന്നില്ല . പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോകാനായിരുന്നു . ബികോം ആണു പഠിച്ചത് . സ്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളുമായി നടന്നതു കൊണ്ട് സിനിമ മാത്രമായിരുന്നു മനസ്സിൽ . എന്നാൽ വീട്ടിൽ അതിനൊട്ടു സമ്മതിക്കുകയുമില്ല . ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് . പിന്നെ , ചേട്ടനായിരുന്നു എല്ലാം . ചേട്ടനാണെങ്കിൽ സിനിമാക്കാരോട് കടുത്ത വിരോധവും . ഇതിനിടയിൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല . ആയിടയ്ക്കാണ് മൂന്നു തവണ പരീക്ഷയെഴുതി അഡ്മിഷൻ കിട്ടാത്ത ഒരാൾ " ഞെട്ടിക്കുന്ന ഒരു സത്യം ' പറഞ്ഞത് . ബികോം ഡിഗ്രി കാണുമ്പോഴേ ടെസ്റ്റിനു പോലും വിളിക്കാനുള്ള സാധ്യതയില്ല എന്ന് .
അതു ഞാൻ വിശ്വസിച്ചു . പിന്നെ , മറ്റൊരു വിയത്തിൽ ബിരുദം എടുക്കാൻ ശ്രമം തുടങ്ങി . ആയിടയ്ക്കാണ് ത്രിവൽസര എൽ എൽബി കോഴ്സിന്റെ പരസ്യം കണ്ടത്. അങ്ങനെ ആ വഴിക്കു തിരിഞ്ഞു

സച്ചി- സേതു . ഒരുകാലത്ത് കച്ചവട സിനിമയുടെ ബ്രാൻഡ്  നെയിം ആയിരുന്നവർ എന്തിനു പിരിഞ്ഞു എന്നി പ്പോഴും പലരും ചോദിക്കാറില്ലേ ?


ഒരു വക്കീലാഫീസിന്റെ അടുത്തടുത്തുള്ള മുറികളിലിരുന്നവരായിരുന്നു ഞങ്ങൾ . രണ്ടുപേരുടെയും മനസ്സിൽ സിനിമ ചാരം മൂടി കിടന്നിരുന്നു . ചേട്ടന്റെ ബിസിനസ് തകർന്നപ്പോൾ എന്റെ ഉത്തരവാദിത്തം കൂടി . സിനിമ ഞാൻ മറന്നു . മുൻമ്പ് കഥയെഴുതിയ ഒരു സിനിമയുമായി ബന്ധപ്പെട്ട ചില " അനുഭവ ങ്ങളു'ള്ളതു കൊണ്ട് സേതുവും സിനിമയിലേക്കില്ല എന്നു തീ രുമാനിച്ചിരുന്നു .
പക്ഷേ , സിനിമ അങ്ങനെയല്ലേ , ഉള്ളിൽ ആ കനലുണ്ടെങ്കിൽ അതിങ്ങനെ നീറി തന്നെ നിൽക്കും . ഒരു എൻട്രിക്കു വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ചു തിരക്കഥകൾ എഴുതാം എന്നു തീരുമാനിച്ചത് . സിനിമയിൽ നിൽക്കാൻ തുടങ്ങിയാൽ രണ്ടു പേർക്കും ഇഷ്ടമുള്ള രീതിയിലുള്ള സിനിമ ചെയ്യാനായി പിരിയണമെന്ന് അന്നേ തീരുമാനിച്ചിരുന്നു . ഒരുപാട് ഓർമകളുണ്ട് . ആദ്യം എഴുതിയ തിരക്കഥ സിബി മലയിൽ സാറിനെ വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ചു . സാ റിന്റെ വീട്ടിലേക്കു ഞങ്ങൾ പോയില്ല . കഥ മോശമാണെങ്കിൽ ഇറങ്ങിപ്പോകാൻ പറയാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാകും . അതുകൊണ്ട് കൊച്ചിൻ ടവർ ഹോട്ടലിൽ മുറിയെടുത്തു . ആ കഥയ്ക്ക് അന്നിറങ്ങാൻ പോകുന്ന മറ്റൊരു സിനിമയോടു സാമ്യമുണ്ടായിരുന്നു . പക്ഷേ , അദ്ദേഹം ഞങ്ങളുടെ സ്ക്രിപ്റ്റിന് നല്ല മാർക്ക് തന്നു . പിന്നെ , ഒരുമിച്ചെഴുതിയ " റോബിൻഹുഡ് ' ഞങ്ങൾ തന്നെ സംവിധാനം ചെയ്യാനാണു തീരുമാനിച്ചത്.


അതുൽ കുൽക്കർ  ണിയായിരുന്നു പ്രധാന കഥാപാത്രം . പടത്തിന്റെ പൂജ വരെ കഴിഞ്ഞതാണ് . പക്ഷേ തുടക്കക്കാരായതു കൊണ്ട് വിതരണക്കാർ പിന്മാറി . പടം മുടങ്ങി . ആ സിനിമയാണ് ജോഷിസാർ സംവിധാനം ചെയ്തത് .
ഞങ്ങൾക്ക് ആദ്യം കിട്ടുന്ന പ്രതിഫലം ഒരുപിടി ചോക്ലെറ്റ് ആണ് . ഞങ്ങൾ എഴുതിയ " ചോക്ലേറ്റ് ' ഷാഫി സംവിധാനം ചെ യ്യാൻ തീരുമാനിച്ചു . നിർമാതാക്കളായ മുരളിധരനോടും ശാന്താ മുരളിയോടും കഥ പറഞ്ഞു . അവർക്കിഷ്ടപ്പെട്ടയുടൻ ഒരു പിടി ചോക്ലെറ്റ് എടുത്തു തന്ന് , ശാന്തചേച്ചി പറഞ്ഞു , " ഇത് അഡ്വാൻസായി കണക്കാക്കുക . അന്ന് സമയം മോശമായിരുന്നതിനാലാണ് പണം തരാതിരുന്നത് . അടുത്ത ദിവസം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിനു മുന്നിൽ വച്ച് പ്രതിഫലം തന്നു.

പിന്നെ  സീനിയേഴ്സ് , മേക്ക് അപ് മാൻ  , ഡബിൾസ്...  ഒരുമിച്ച് ഇത്രയും മതി എന്നു ഞങ്ങളുറപ്പിച്ചു . നല്ല വിലയുള്ള ഈ ബ്രാ  ൻഡ് കളയരുത് എന്നും , പിരിയരുതെന്നു പലരും പറഞ്ഞു . രണ്ടുപേരും അതിനു തയാറായില്ല . ഇപ്പോഴും നല്ല സൗഹൃദത്തിലാണ് , കഥകൾ ചർച്ച ചെയ്യാറുണ്ട് . ഇനി ഒരുമിക്കില്ല എന്നൊന്നുമില്ല . ഏറ്റെടുത്ത കുറച്ച് ജോ ലികൾ ഉണ്ട് . ആ തിരക്കൊക്കെ കഴിഞ്ഞാൽ ചിലപ്പോൾ ആലോചിച്ചേക്കാം .

സിനിമയിലെ പുതുതലമുറയെ കുറിച്ച്...


തിരക്കഥയുമായി സിനിമയിലേക്കെത്തുന്ന പുതുതലമുറ യ്ക്ക് പ്രതിസന്ധികൾ കുറവാണ് . സിനിമ വിജയിപ്പിക്കാൻ ഒരു പ്രത്യേക നടൻ പോലും വേണ്ട . ഒരാളുടെ സിനിമയ്ക്കായി മാത്രം കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞില്ലേ . പ ടം നന്നായാൽ വിജയിപ്പിക്കാൻ പ്രേക്ഷകർ തയാറാണ് . കു ഞ്ഞു കഥകൾ അവർ വിജയിപ്പിച്ചു കാണിക്കുന്നു . അവർക്കു മുന്നിലുള്ള സ്വാതന്ത്ര്യം വലുതാണ് . പല ഫോർമുലകളും മാറി . അഞ്ചു പാട്ടും നാലു ഫൈറ്റും വേണം എന്നൊക്കെ ചിന്തിച്ചിരുന്ന തലമുറ പോയി . പുതു തലമുറയുടെ ജീവിതം പുതുതലമുറയ്ക്കേ അറിയൂ . " മഹേഷിന്റെ പ്രതികാരം ' എന്ന സിനിമ നിലവിലുള്ള ഒരു സംവിധായകനോടു പറഞ്ഞാൽ ഇതെന്തൊരു ഭ്രാന്താണ് എന്നെ ആദ്യം ആലോ ചിക്കൂ . ഒരാളെ തല്ലിത്തോൽപ്പിച്ചിട്ടേ ചെരിപ്പിട്ടു എന്നാരെങ്കി ലും തീരുമാനിക്കുമോ എന്നു ചോദിച്ചേക്കാം . - " കുഞ്ഞിരാമായണം ' എന്ന സിനിമ . ഇരുപത്തിനാലു വ യസ്സുള്ള ഒരു പയ്യനാണ് ഫാന്റസി നിറയെയുള്ള ആ സിനിമ കൈവിറയ്ക്കാതെ എഴുതിയത് . അത് സംവിധാനം ചെ യ്യാൻ അതു പോലെ മനസ്സുള്ളവർക്കേ കഴിയു...

Tags:
  • Movies