ADVERTISEMENT

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ സലിം കുമാറിന്റെ 24–ാം വിവാഹ വാർഷികമാണ് ഇന്ന്. വിവാഹ വാർഷിക വേളയിൽ ഭാര്യ സുനിതയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ് എന്നാണ് സലിം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും’
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിർത്തിയതും
ഇവരുടെ
മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങൾ ഒന്നുമില്ല..
എല്ലാവരുടെയും
പ്രാത്ഥനകൾ ഉണ്ടാകും
എന്ന
വിശ്വാസത്തോടെ

നിങ്ങളുടെ
സ്വന്തം
സലിംകുമാർ’.– വിവാഹ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു.

ADVERTISEMENT

1996 സെപ്തംബർ 14നായിരുന്നു സലിം കുമാറിന്റെ വിവാഹം. ചന്തു, ആരോമൽ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക്.

ADVERTISEMENT
ADVERTISEMENT