Wednesday 05 December 2018 02:15 PM IST : By സ്വന്തം ലേഖകൻ

വരുമാനത്തിൽ 253.25 കോടിയുമായി സൽമാൻ ഒന്നാമത്, മമ്മൂട്ടി 49–ാം സ്ഥാനത്ത്

money

ഫോർബ്സ് മാസിക പുറത്തുവിട്ട, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സൽമാൻ ഖാൻ ഒന്നാമത്. ഇതു മൂന്നാം തവണയാണ് പട്ടികയിൽ സൽമാൻ ഒന്നാനാകുന്നത്.

കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ 253.25 കോടിയാണ് സൽമാന്റെ സമ്പാദ്യം.

228.09 കോടിയുമായി വിരാട് കോഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 185 കോടിയുമായി അക്ഷയ് കുമാർ മൂന്നാമതെത്തി.

ഷാരൂഖ് ഖാൻ 56 കോടിയുമായി പതിമൂന്നാം സ്ഥാനത്തായി. കഴിഞ്ഞ വർഷം 170 കോടിയുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്.

പ്രിയങ്ക ചോപ്രയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി 49–ാം സ്ഥാനത്തെത്തി. കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയിൽ.

50 കോടിയുമായി രജനികാന്ത് 14–ാമതും പവൻ കല്യാൻ 31.33 കോടിയുമായി 24–ാമതും 30.33 കോടിയുമായി വിജയ് 26–ാം സ്ഥാനത്തുമാണ്. 28 കോടിയുമായി ജൂനിയർ എൻടിആർ 28–ാമതും 26 കോടിയുമായി വിക്രം 29–ാമതുമാണ്. 23.67 കോടിയുമായി 34–ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയുമാണ്.

നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണാണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. ദീപികയ്ക്കു പിന്നിൽ 58.83 കോടിയുമായി ആലിയ ഭട്ട് പന്ത്രണ്ടാം സ്ഥാനത്താണ്. 45.83 കോടിയുമായി അനുഷ്ക ശർമ 16–ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 20–ാംസ്ഥാനം ( 36.5കോടി). കത്രീന (33.67 കോടി) 21–ാം സ്ഥാനത്തും.

ആറാമത് ആമിർ ഖാൻ (97.5 കോടി). 7. അമിതാഭ് ബച്ചൻ (96.17 കോടി). 8. രൺവീർ സിങ്(84.67 കോടി). 9. സച്ചിൻ തെൻഡുൽക്കർ (80 കോടി).

ഹൃതിക് റോഷൻ (19.56 കോടി), ജോൺ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂർ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുൻ (15.67 കോടി), നയൻതാര (15.17 കോടി), കമൽഹാസൻ (14.2 കോടി) എന്നിവരും പട്ടികയിലുണ്ട്.