ADVERTISEMENT

തന്റെ ഇളയ മകൻ രുദ്രയുടെ ചോറൂണ് ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ. കുഞ്ഞു പാത്രങ്ങളിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

2020 ഫെബ്രുവരി 27നാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം സംവൃത ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം. എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും മക്കളും അമേരിക്കയിലാണു താമസം. മൂത്ത മകൻ അഗസ്ത്യക്ക്‌ 5 വയസ് തികഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഇളയമകൻ രുദ്രയുടെ ജനനം.

ADVERTISEMENT

അഭിനയത്തിലെ ഇടവേള അവസാനിപ്പിച്ച്, കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിൽ സംവൃത വീണ്ടും നായികയായിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT