ഇത് വേറെ ലെവൽ! ‘പവിഴമഴയേ...’ ആസ്വദിച്ചു പാടി സാനിയ: വിഡിയോ വൈറൽ

Mail This Article
ക്വീനിലെ ചിന്നുവായി വന്ന് മലയാളകളുടെ ഹൃദയം കീഴടക്കിയ യുവനായികയാണ് സാനിയ അയ്യപ്പൻ. തുടർന്ന് പ്രേതം ടു, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും സാനിയ കയ്യടി നേടി. ലൂസിഫറിലെ കഥാപാത്രം അഭിനേതാവ് എന്ന നിലയിൽ സാനിയയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നതാണ്.
സോഷ്യൽ മീഡിയയിലും സജീവമായ സാനിയ, തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോസുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ ‘പവിഴമഴയേ...’ എന്നാരംഭിക്കുന്ന സൂപ്പർഹിറ്റ് ഗാനം സുഹൃത്തിനൊപ്പം ചേർന്ന് ആലപിക്കുന്ന തന്റെ വിഡിയോയാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.
ഫഹദ് ഫാസിലും സായ് പല്ലവിയും നായികാനായകൻമാരായ അതിരനിലെ ഗാനമാണ് ‘പവിഴമഴയേ...’. ഗിറ്റാർ മീട്ടിപ്പാടുന്ന സുഹൃത്തിനൊപ്പം ആസ്വദിച്ചു പാടുന്ന സാനിയയാണ് വിഡിയോയിൽ. ഇതിനോടകം വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.