Thursday 27 May 2021 04:11 PM IST

'ഷോര്‍ട്‌സ് ഇട്ടതിന് പറഞ്ഞ ആ കമന്റ് അല്‍പം കടന്നുപോയി, അതാണ് കേസ് കൊടുക്കേണ്ടി വന്നത്': നിലപാടുകളില്‍ ബോള്‍ഡാണ് സാനിയ

Rakhy Raz

Sub Editor

saniya-iyappan

ടീനേജിന്റെ പടിവാതിൽ കടന്നിട്ടില്ലെങ്കിലും പ്രഫഷനിലും സോഷ്യൽ മീഡിയയിലും ബോൾഡാണ് സാനിയ...

Bold Girl

പ്രായം പത്തൊൻപതേ ആയിട്ടുള്ളൂവെങ്കിലും പ്രഫഷനൽ ആൻഡ് ബോൾഡ് ആണ് ഞാൻ. അത് ജീവിതം നമുക്ക് തരുന്ന അവസരങ്ങൾ നമ്മളെ മാറ്റിയെടുക്കുന്നതാണ്. അനുഭവങ്ങൾ ആ ണ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഞാൻ ഈ പ്രായത്തിൽ ഒരു വിദ്യാർഥി മാത്രമായിരുന്നുവെങ്കിൽ ഒരിക്കലും ഇത്ര ബോൾഡ് ആകുമായിരുന്നില്ല. ട്രോളുകൾ, കമന്റുകൾ, ഹരാസ്മെന്റ് ഇവയെല്ലാം ഏൽക്കേണ്ടി വരുമ്പോൾ ഏതൊരു മനുഷ്യനും അതിനെ അതിജീവിക്കാൻ പഠിക്കും. ഞാനും പഠിച്ചു. ഇപ്പോൾ നല്ല ധൈര്യമുണ്ട്.

Wed to Dreams

സ്വപ്നം കാണാൻ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ ക ല്യാണം വരെ ഞാൻ സ്വപ്നം കണ്ടു കഴിഞ്ഞു.  ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഗ്രീസിൽ വച്ചു മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിൽ നോ കോംപ്രമൈസ്. ഗ്രീസിൽ വച്ചാകുമ്പോൾ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതായിരിക്കും നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ... പെർഫെക്റ്റ് കോമ്പിനേഷൻ ആയിരിക്കും. അയ്യോ.. പയ്യന്റെ കാര്യം മറന്നു പോയി. 

എന്റെ പ്രഫഷൻ മനസ്സിലാക്കി നിൽക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയതുകൊണ്ട് ആ ചോദ്യമേ മനസ്സിൽ ഇല്ല.

Love to Dance

ഞാൻ കന്റംപ്രറി ഡാൻസറാണ്. ഡാൻസ് കാണാനും ചെയ്യാനും ഒത്തിരിയൊത്തിരി ഇ ഷ്ടമാണ്. അഞ്ചു വയസ്സു മുതൽ എട്ടു വർഷം ക്ലാസിക്കൽ ഡാൻസ് പഠിച്ചു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി പല ഡാൻസ് ഫോംസ് പഠിച്ച കൂട്ടത്തിലാണ് കന്റംപ്രറി ഡാൻസ് പഠിച്ചത്. പിന്നീട് അതിനോട് ഇഷ്ടം ഏ റി. കന്റംപ്രറി ഡാൻസ് കൂടുതൽ പഠിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹം. സ്ഥിരമായി യോഗ ചെയ്യാറുള്ളതിനാൽ എന്റെ ശരീരം നന്നായി വഴങ്ങും. അത് നൃത്തത്തിലും ഗുണകരമാകും.

_REE8610-copy

Like Styles

സ്റ്റൈലിഷ് വസ്ത്രങ്ങളണിയാൻ എനിക്ക് ഇഷ്ടമാണ്. സ്വയം ക ഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നതിൽ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കിൽ പിന്നെ,  മറ്റുള്ളവർ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്റുകൾ ബാധിക്കില്ല എന്ന് കമന്റുകൾ ഇടുന്നവർക്ക് അറിയില്ലെന്ന് തോന്നുന്നു. ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്നു പറഞ്ഞ കമന്റ് അൽപം കടന്നു പോയതിനാൽ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാൻ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു അത്. 

Family my World

അച്ഛൻ അയ്യപ്പൻ, അമ്മ സന്ധ്യ. അ ച്ഛൻ എൻജിനീയറാണ്. അമ്മ വർക്ക് ചെയ്യുന്നില്ല. അമ്മയ്ക്കായിരുന്നു എ ന്നെ ഡാൻസ് പഠിപ്പിക്കാൻ ആഗ്രഹം. ഞാനൊരു നടിയായി കാണാനായിരുന്നു അച്ഛന് ആഗ്രഹം. രണ്ടുപേരുടേയും ആഗ്രഹങ്ങൾ ഒരുപോലെ ഇന്ന്് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

Coming to Scare

കോവിഡിനും ലോക്‌ഡൗണിനും ശേഷം അൽപം ഭയപ്പെടുത്തുന്ന കഥാപാത്രമായാണ് ഞാൻ നിങ്ങളുടെ അരികിലേക്ക് വരാൻ പോകുന്നത്. വളരെയധികം ഫിസിക്കൽ എഫേർട്ട് എടുത്ത് ചെയ്തതാണ് ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രം. അതിനാൽ തന്നെ വളരെ എക്സൈറ്റഡുമാണ്. എന്റെ കരിയറിൽ എന്തായാലും ഒരു മാറ്റം കൊണ്ടുവരും എന്നു പ്രതീക്ഷിക്കുന്ന സിനിമയാണ്. 

മുഴുനീളൻ എന്നതിനെക്കാൾ വ്യത്യസ്തവും പ്രധാനവുമായ കഥാപാത്രം, അതെത്ര ചെറുതാണെങ്കിലും, ചെയ്യാൻ എനിക്കിഷ്ടമാണ്. കാരണം പ്രേക്ഷകർ ആ കഥാപാത്രത്തെ മറക്കില്ല.

Tags:
  • Celebrity Interview
  • Movies