നടി ശാന്തി ബാലചന്ദ്രൻ പങ്കുവച്ച വർക്കൗട്ട് വിഡിയോ വൈറൽ. വർക്കൗട്ട് ചെയ്യുന്നതു മൂലം ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് വിഡിയോയിലും ഒപ്പമുള്ള കുറിപ്പിലും താരം വിശദീകരിക്കുന്നത്.
‘വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ, അതിനാൽ ഒരു പുഷ് അപ്പ് പോലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2024-ന്റെ ആദ്യ പകുതി എന്റെ മൃദുലവും മെലിഞ്ഞതുമായ ശരീരത്തിന് ഞാൻ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ കൂടുതൽ കഴിവുണ്ടെന്ന് മനസ്സിലാക്കി തന്നു. അതുകൊണ്ട് ഞാൻ ഇതുവരെ കൈവരിച്ച പുരോഗതിയുടെ ഒരു ചെറിയ ഭാഗം പങ്കുവയ്ക്കുന്നു.
എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ്’– ശാന്തി കുറിച്ചു.
2017ൽ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ശാന്തി ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയിലൂടെ ശ്രദ്ധേയയായി.