Tuesday 12 March 2024 12:54 PM IST : By സ്വന്തം ലേഖകൻ

‘ഇണ്ടസ്ത്രിയിൽ നിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഡിത്തങ്ങൾ’: മറുപടിയുമായി സതീഷ് പൊതുവാൾ

sathish-pothuval

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ബി. ജയമോഹനു മറുപടിയുമായി സംവിധായകൻ ചിദംബരത്തിന്റെ പിതാവും ചലച്ചിത്ര പ്രവർത്തകനുമായ സതീഷ് പൊതുവാൾ.

‘യെവനാര് ? മഹാത്മാ ഗാന്ധ്യാ ?

തിരുക്കുറലും ഭാരതീയാരും; അത്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയിൽ ഈ ജയമോഹൻ ‘ഗാന്ധി’ യുടെ നാലാംകിടകൾക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട് !

തമിഴ് ഫിലിം ഇന്റസ്ട്രി ഒന്നു വിരണ്ടു. അത് ഒരു നഗ്ന സത്യമാണ്!

അതിന്റെ നേർസാക്ഷ്യമാണിത്.

മി: ജയമോഹൻ, താങ്കൾക്കു മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!

തമിഴ് മക്കൾക്കു ഒരു പ്രത്യേകതയുണ്ട്. ഒന്ന് ഏറ്റെടുത്താൽ അവർ അതിന്റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും...

അതെ; അക്ഷരാർത്ഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇൻറ സ്ട്രിയുടെ ഉത്ക്കണ്ഢയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക . ഇണ്ടസ്ത്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഡിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല’.– സതീഷ് പൊതുവാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.