ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്.

‘സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്.
മനസ്സാകെ ഒരു ശൂന്യത നിറയുന്നു.
ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു..
കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല.
ദിവസങ്ങൾക്കു മുമ്പ്‌ വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു. അതിരു കാക്കാൻ ഇനി മലകളില്ല.
വിട പറയാനാവുന്നില്ല വേണു..’.– സത്യൻ അന്തിക്കാട് കുറിച്ചു.

ADVERTISEMENT

ഇന്നലെയായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ADVERTISEMENT
ADVERTISEMENT