Wednesday 10 July 2024 04:10 PM IST : By സ്വന്തം ലേഖകൻ

എസ്.എൻ. സ്വാമിയുടെ ആദ്യ സംവിധാന സംരംഭം, ‘സീക്രട്ട്’ ജൂലൈ 26ന് തിയറ്ററുകളിൽ

secret

മലയാള സിനിമയുടെ പ്രിയതിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ ജൂലൈ 26ന് തിയറ്ററുകളിലെത്തും.

മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്‌. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചിയിൽ സിനിമയുടെ പ്രത്യേക പ്രദർശനം നടന്നു. പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി , കെ ബാബു എം എൽ എ , കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ തുടങ്ങിയവർ എത്തിയിരുന്നു.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ്. ഡി.ഒ.പി - ജാക്സൺ ജോൺസൺ, എഡിറ്റിങ് - ബസോദ് ടി ബാബുരാജ്.