‘എന്റെ പ്രിയപ്പെട്ടവളെപ്പോലെ ഒരു നല്ലപാതിയെ എല്ലാവർക്കും കിട്ടിയെന്നു വരില്ല’! ഹൃദയം തൊട്ട് ഷാജി കൈലാസിന്റെ കുറിപ്പ്

Mail This Article
×
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളായ ആനിയുടെ ജൻമദിനമാണ് ഇന്ന്. നല്ലപാതിക്ക് ജൻമദിനാശംസകള്‍ നേർന്ന് താരത്തിന്റെ ജീവിത പങ്കാളിയും സംവിധായകനുമായ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.
“സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും കിട്ടില്ല. എനിക്കു കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം. എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവൾ എന്നോടൊപ്പം ഉണ്ട് …
നിന്നോടുള്ള എന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരു ആശംസ മാത്രം മതിയാകില്ല …. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ”.– അദ്ദേഹം കുറിച്ചു.