ADVERTISEMENT

കാസ്റ്റിങ് കൗച്ചിങ്ങിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി, അടുത്തിടെ കോളിവുഡ് നടി ശാലു ശാമു രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. വിജയ് ദേവേരക്കൊണ്ടുടെ നായികയാക്കാമെന്ന ഓഫർ നൽകി പ്രശസ്ത സംവിധായകൻ തന്നെ ലൈംഗിക താൽപര്യത്തോടെ സമീപിച്ചു എന്നാണ് ശാലു പറഞ്ഞത്.

ഇപ്പോഴിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അവർ രംഗത്തെത്തിയിരിക്കുന്നു.

ADVERTISEMENT

അപ്പോഴും സംവിധായകന്റെ പേര് പറയാന്‍ വിസമ്മതിച്ച ശാലു തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് വ്യക്തമാക്കുന്നത്.

‘‘ഓഡീഷന് സാരി ധരിച്ചു വരാന്‍ പറഞ്ഞു. വിലാസവും തന്നു. ഓഫീസില്‍ വച്ചാണ് അഭിമുഖമെന്നാണ് പറഞ്ഞിരുന്നത്. അവിടെ എത്തിയപ്പോൾ അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും മനസ്സിലായി. അയാള്‍ എന്നോട് വൃത്തിക്കെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തപ്പോൾ ചതി മനസ്സിലായ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു’’.– സംഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ.

ADVERTISEMENT

മീടൂ വിവാദത്തിന് തൊട്ടുപിന്നാലെ ഒരാള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ശാലുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT
ADVERTISEMENT