Friday 14 June 2019 04:30 PM IST

’ശിക്കാരി ശംഭു’വിലെ ശിവദ! വനിത കവർ ഷൂട്ട് വിഡിയോ കാണാം

Ammu Joas

Senior Content Editor

shivadha001-cover ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വനിതയുടെ കവർ ഷൂട്ടിനായി തൃപ്പൂണിത്തറ ഹിൽ പാലസിൽ എത്തിയതായിരുന്നു നടി ശിവദ. കുഞ്ചാക്കോ ബോബൻ ചിത്രം ’ശിക്കാരി ശംഭു’വിലാണ് ശിവദ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഓടിയെത്തിയ താരം പുതിയ സിനിമാ വിശേഷങ്ങൾ ’വനിത’യുമായി പങ്കുവച്ചു.

"ടിവി ചാനലിൽ പ്രോഗ്രാം ആങ്കറിങ് ചെയ്തായിരുന്നു എന്റെ തുടക്കം. പതിവുപോലെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് ഇന്ന് സിനിമാതാരവുമായി ലൈവ് ചാറ്റ് ആണെന്നു പ്രൊഡ്യൂസർ  പറയുന്നത്. താരം ആരാണെന്നോ, സാക്ഷാൽ കുഞ്ചാക്കോ ബോബൻ. ആയിടയ്ക്ക് മിക്ക താരങ്ങളെയും ഇങ്ങനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ ആദ്യത്തെ ഗസ്റ്റിന്റെ നായികയാകുന്നത് ഇപ്പോഴാണ്. ചാക്കോച്ചനുമൊത്തുള്ള ‘ശിക്കാരി ശംഭു’വിന്റെ ഇടമലയാറിലെ ലൊക്കേഷനിൽ നിന്നാണ് എന്റെ വരവ്. ഇതിലെ എന്റെ കഥാപാത്രത്തെ കുറിച്ചറിഞ്ഞാൽ നിങ്ങൾ ഞെട്ടും, അനിതയെന്ന ഇറച്ചിവെട്ടുകാരിയാണ് ഞാൻ." ശിവദ പറയുന്നു.

വനിത കവർ ഷൂട്ട് വിഡിയോ കാണാം;