‘ആ ചിരിയിലും നോട്ടത്തിലും വലിയ മാറ്റമൊന്നും ഇല്ലല്ലോ’! സോഷ്യൽ മീഡിയ ചോദിക്കുന്നു, ആരാണീ സുന്ദരിക്കുട്ടി ?
Mail This Article
പ്രിയ താരങ്ങളുടെ പഴയ ചിത്രങ്ങൾ കണ്ടെത്തി വൈറലാക്കുക സോഷ്യൽ മീഡിയയുടെ പ്രധാന പരിപാടികളിലൊന്നാണ്. തങ്ങൾ ആരാധിക്കുന്നവരുടെ കുട്ടിക്കാല ചിത്രങ്ങളും പഠനകാലത്തെ രസികൻ ചിത്രങ്ങളുമൊക്കെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.
ഇപ്പോഴിതാ ‘ഇതാരാണെന്നു മനസ്സിലായോ’ എന്ന ചോദ്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്, മനോഹരമായി ചിരിക്കുന്ന ഒരു സുന്ദരിക്കുട്ടിയുടെ ചിത്രമാണ്. പഴയ കാലത്തിന്റെ ഓർമയുണർത്തുന്ന, ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ സുന്ദരിക്കുട്ടി മലയാളത്തിന്റെ പ്രിയ നായിക ശോഭനയാണെന്ന് തിരിച്ചറിയാൻ പ്രേക്ഷകര്‍ക്ക് പ്രയാസമുണ്ടായില്ല. താരത്തിന്റെ കുട്ടിക്കാലത്തു പകർത്തിയതാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ.
ചിത്രം കണ്ട ഭൂരിപക്ഷവും ശോഭന സോഷ്യൽ മീഡിയയിൽ പങ്കു വച്ച പുതിയ ചിത്രവുമായി താരതമ്യം ചെയ്ത്, ‘ ചിരിയിലും നോട്ടത്തിലും വലിയ മാറ്റമൊന്നും ഇല്ലല്ലോ’ എന്നാണ് കമന്റ ് ചെയ്യുന്നത്.
സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത വേദികളിലൂടെ ആരാധകരെ തേടിയെത്തുന്ന ശോഭന, ചെറിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ നായികയായി മലയാളത്തിലേക്കു മടങ്ങി വരാനുള്ള തയാറെടുപ്പിലാണിപ്പോൾ.