ADVERTISEMENT

നല്ല പാതി ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സൗബിൻ ഷാഹിർ. സൗബിനും ജാമിയയും മകൻ ഒർഹാനൊപ്പം മാലിയിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

“എന്റെ പ്രിയപ്പെട്ട ജാമി, ജന്മദിനാശംസകൾ... നീയാണ് എന്റെ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരവും പരിപൂർണവുമാക്കുന്നതിന് നന്ദി. ഏറ്റവും മോശം കാലത്തും നീ നമുക്കു ചുറ്റുമുള്ള നല്ലതിനെ കാണുകയും അതിൽ വിശ്വസിക്കുകയും ചെയ്തു...നീയാണ് എന്റെ വീടും ലോകവും. ഇനിയുള്ള ജീവിതം മുഴുവൻ നിന്നോടൊപ്പം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ജാമിയ സഹീർ. നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്”. –സൗബിൻ കുറിച്ചു.

ADVERTISEMENT

2017 ഡിസംബർ 16നായിരുന്നു സൗബിന്റെയും കോഴിക്കോട്ടുകാരി ജാമിയയുടെയും വിവാഹം. ഇക്കഴിഞ്ഞ മേയിൽ ഇരുവർക്കും ഒർഹാൻ എന്ന മകൻ പിറന്നു.



ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT