ADVERTISEMENT

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും കഴിഞ്ഞ മെയ് 10 നാണ് ആദ്യത്തെ കൺമണിയായി ഒരു ആൺകുഞ്ഞ് പിറന്നത്.

ഒർഹാൻ എന്നാണ് തന്റെ പൊന്നോമനയ്ക്ക് സൗബിനും ഭാര്യയും നൽകിയ പേര്. മകൻ ജനിച്ച വിവരം സൗബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചതും.

ADVERTISEMENT

ഇപ്പോൾ ‘സൂപ്പർമാൻ ഒർഹാൻ’ ആണ് സോഷ്യല്‍ മീഡിയയിൽ താരം. സൂപ്പർ മാൻ ലോഗോ പതിപ്പിച്ച കുഞ്ഞുടുപ്പുകൾ അണിഞ്ഞുള്ള മകന്റെ ചിത്രങ്ങൾ സൗബിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

orhan-2

ചിത്രങ്ങൾക്കു താഴെ, ഒർഹാന് ആശംസകളും സ്നേഹവും പകർന്ന് ടൊവിനോയും ചാക്കോച്ചനും ഉൾപ്പടെ നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. സൂപ്പർ ബോയ് എന്നാണ് സണ്ണി വെയ്നും കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും ഒർഹാനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയയുടെയും വിവാഹം. ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു കഴിഞ്ഞു. ‘വൈറസാ’ണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.



ADVERTISEMENT

 

ADVERTISEMENT