Tuesday 29 November 2022 11:27 AM IST : By സ്വന്തം ലേഖകൻ

‘അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ...’: ആടുതോമ വീണ്ടും തിയറ്ററുകളിൽ: റിലീസ് തീയതി ഉറപ്പിച്ചു

spadikam

മലയാളികളുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നായ, മോഹൻലാൽ–ഭദ്രൻ ടീമിന്റെ സ്ഫടികം തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നു. 2023 ഫെബ്രുവരി 9 നാണ് സ്ഫടികം 4k Atmos തിയറ്ററുകളിൽ എത്തുക.

‘എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.

ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...

‘അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?’.– ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.