Thursday 30 September 2021 04:09 PM IST

'ഡിപ്രഷനിലേക്കെത്തി, മോനേയും വിപിനേട്ടനേയും ഓര്‍ത്തു മാത്രമാണ് പിടിച്ചുനിന്നത്: മാനസപുത്രിയെ തളര്‍ത്തിയ ദുരന്തം

V.G. Nakul

Sub- Editor

sreekala-online

ഒരുകാലത്ത്, ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. ‘മലയാളികളുടെ ‘മാനസപുത്രി’യായിരുന്ന ശ്രീകല കഴിഞ്ഞ കുറേയേറെക്കാലമായി അഭിനയത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുകയാണ്. രണ്ടു വർഷത്തോളമായി ശ്രീകലയെ മിനിസ്ക്രീനിൽ കണ്ടിട്ട്. ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം യുകെയിലെ ഹോർഷാമിൽ കുടുംബിനിയുടെ റോളിലാണിപ്പോൾ പ്രിയതാരം. ഇവിടെ ഐടി മേഖലയിലാണ് വിപിന് ജോലി.
ശ്രീകല എവിടെയാണ്, ഉടൻ സ്ക്രീനിൽ കാണാമോ....എന്നൊക്കെയാണ് മലയാളികൾ ചോദിക്കുന്നത്
എനിക്ക് സീരിയൽ മിസ് ചെയ്യുന്നുണ്ട്. ഒരുപാടു പേർ മെസേജ് അയയ്ക്കും, ‘എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറേക്കാലമായല്ലോ, വരുന്നില്ലേ...’ എന്നൊക്കെ. തിരിച്ചു വരണം, അ ഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം.ഒന്നര വർഷം മുൻപാണ് ഞാനും മോനും ഇങ്ങോട്ട് വ ന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെത്തന്നെ തുടരേണ്ടി വന്നു.

ഇവിടെ വന്ന ശേഷം കുറേ ഓഫറുകൾ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്. ഒന്നും ഏറ്റെടുത്തില്ല. നല്ല േറാളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭ ർത്താവിനും മകനുമൊപ്പമുള്ള കുടുംബജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം െകാടുക്കുന്നത്. അതു ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്.
ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ നിന്ന് അവധി എടുത്തതും.

അമ്മയുടെ മരണം വല്ലാതെ തളർത്തിയോ ?

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി.

അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത്  ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമ യമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാകൂ. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അ വധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും.
 ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ  പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോ ന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു.
അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മ നസ്സ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അ ങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.

മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട...’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിയ്ക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മ കനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്.

‘അമ്മക്കുട്ടി’യായിരുന്നു ശ്രീകല എന്നു കേട്ടിട്ടുണ്ട് ?

sreekala-online

അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. മോ ൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അമ്മയാണ്.
ലിവർ സിറോസിസ് മൂലം അമ്മ ആശുപത്രിയിലായപ്പോള്‍ എനിക്കൊരു നല്ല വേഷം വന്നിരുന്നു. അതിനു വേണ്ടി കോസ്റ്റ്യൂംസൊക്കെ എടുത്തു. ആശുപത്രിയിൽ ചെന്ന് എല്ലാം അ മ്മയെ കാണിച്ചു. പിന്നീട് അമ്മയെ മംഗലാപുരത്ത് ആശുപത്രിയിലേക്കു മാറ്റി. അവിടെ കാണാൻ ചെന്നപ്പോഴും പുതിയ സീരിയലിനെക്കുറിച്ചും വേഷത്തെക്കുറിച്ചുമാണ് അമ്മ ചോദി       ച്ചത്. രണ്ട് ദിവസം കഴിഞ്ഞ് അമ്മ പോയി. ആ സീരിയൽ നട ന്നുമില്ല. അമ്മ പോയതോെട ആ ഭാഗ്യവും നഷ്ടപ്പെട്ടു.
ഇപ്പോഴും അമ്മയെ  സ്വപ്നത്തിൽ കാണും. ‘എനിക്കു കാണണം അമ്മാ...’ എന്നു മനസ്സിൽ തോന്നുന്ന ദിവസം അമ്മ വ രും. പിറ്റേന്ന് വലിയ സന്തോഷത്തിലാകും ഞാൻ.

എങ്ങനെയുണ്ട് ഹോർഷാം ഡെയ്സ് ?

വിപിനേട്ടൻ ജോലിക്കും മോന്‍ സ്കൂളിലും പോയിക്കഴിഞ്ഞാ ൽ പെയിന്റിങ്ങാണ് പ്രധാന സമയം പോക്ക്. കുറേ ചിത്രങ്ങൾ വരച്ചു. ഇടയ്ക്ക് നൃത്തം ചെയ്യും. ഒരു യൂ‌‍ട്യൂബ് ചാനൽ ഉണ്ട്.

ഫ്ലാറ്റിൽ നൃത്തം ചെയ്യുക കുറച്ച് പ്രയാസമാണ്. ഒരിക്കൽ മോൻ മുറിക്കുള്ളിൽ ഒന്നു രണ്ടു വട്ടം ചാടിയപ്പോൾ താഴത്തെ നിലയിൽ താമസിച്ചിരുന്നയാൾ ഓടി വന്നു, ‘താഴെ വലിയ ബഹളമാണ്’ എന്നു പരാതി പറഞ്ഞു. അപ്പോൾ പിന്നെ, നൃത്തം ചെയ്യുന്നതെങ്ങനെ? മോനെ സ്കൂളിൽ വിടാനും വിളിക്കാനും രാവിലെയും വൈകിട്ടും 20 മിനിറ്റ് നടക്കും. അതാണ് ഇപ്പോഴുള്ള പ്രധാന വ്യായാമം.

പ്രണയവിവാഹമായിരുന്നു ?

2012 ൽ ആയിരുന്നു വിവാഹം. പ്രണയം ആയിരുന്നെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. എന്റെ ബന്ധു    കൂടിയാണ് വിപിനേട്ടൻ. ഞങ്ങൾ ഓര്‍ക്കുട്ട് വഴി സുഹൃത്തുക്കളായി. പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു. അമ്മയുടെ അച്ഛന് ഞങ്ങൾ കല്യാണം കഴിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, കല്യാണത്തിന് മുൻപേ അച്ഛപ്പൻ മരിച്ചു. അത് വലിയ സങ്കടമായി.

ലോക്‌ഡൗൺ കാലത്ത് ശ്രീകല യുകെയില്‍ ഭയന്നു വിറച്ചാണ് ജീവിച്ചതെന്നും നാട്ടിലേക്കു മടങ്ങി വരാന്‍ കൊതിക്കുന്നുവെന്നും വാർ‌ത്തകൾ വന്നു ?

sreekala

ഒരു അഭിമുഖം കൊടുത്തു എന്നതു സത്യം. പക്ഷേ, ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിച്ചു. അതാണ് പ്രശ്‌നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു, പേടിച്ചു വിറച്ച് ജീവിക്കുന്നു, രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞത്രേ. വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ നാട്ടില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു. എല്ലാവരും ഭയന്നു.

ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നു. ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തും. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ വിശാലമായ ഉദ്യാനമാണ്. വൈകുന്നേരം അവിടെ നടക്കാനിറങ്ങുമായിരുന്നു.
നാട്ടിൽ ഇപ്പോൾ ആരൊക്കെയുണ്ട് ?

അച്ഛനും ചേച്ചിയും. എന്റെ നാട് കണ്ണൂർ ചെറുകുന്ന് ആണ്. അച്ഛൻ ശശിധരൻ ഗൾഫിലായിരുന്നു. അമ്മ ഗീത. ചേച്ചി ശ്രീജയ വക്കീലാണ്.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നൃത്തത്തിലും കലാരംഗത്തുമായിരുന്നു കൂടുതൽ താൽപര്യം. ഞാൻ കലാരംഗത്ത് അറിയപ്പെടണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. ഡാൻസും പാട്ടും പഠിപ്പിച്ചു. ഓട്ടൻതുള്ളലായിരുന്നു ഏറ്റവും ഇഷ്ടം. കഥകളിയും അഭ്യസിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായിരുന്നു.
ആദ്യം സിറ്റി ചാനലിൽ പ്രിയഗീതം പോലെ ഒരു പരിപാടി അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് ടെലിഫിലിം ചെയ്തു. കെ. കെ രാജീവ് സാറിന്റെ ‘ഓർമ’യിലൂടെയാണ് സീരിയൽ രംഗത്തെത്തിയത്. ബോബൻ സാമുവൽ ചേട്ടനാണ് എന്നെ വിളിക്കുന്നത്. അച്ഛൻ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ചെന്നു കാണാൻ പറഞ്ഞു. ബോബൻ ചേട്ടന്റെ ഭാര്യയും നടിയുമായ രശ്മി ചേച്ചി എന്റെ ബന്ധുവാണ്.

ഇപ്പോഴും മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ?

‘ഓർമ’യ്ക്ക് ശേഷം അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം അവസരങ്ങൾ വന്നു. പിന്നീടാണ് ‘മാനസപുത്രി’യിലേക്കു വിളിച്ചത്. ആദ്യം ‘പുനർജൻമം’ എന്ന പേരില്‍ മറ്റൊരു ചാനലില്‍ ആണ് ‘മാനസപുത്രി’ വന്നത്. എന്നാൽ റേ   റ്റിങ് തീരെ ഇല്ലാതെ അത് പാതിയിൽ നിർത്തി. വലിയ സങ്കടമായിരുന്നു അപ്പോൾ. പിന്നീട് ‘എന്റെ മാനസപുത്രി’യായി വ ന്നപ്പോൾ തരംഗമായി. ഇപ്പോഴും എല്ലാവരും എന്നെ ഓർക്കുന്നത് മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്ര ത്തിലൂടെയാണ്. ഇടയ്ക്ക് ഒരു വർഷത്തോളം ഇടവേള എടുത്തു. മ ടങ്ങി വന്നു ചെയ്ത ‘രാത്രിമഴ’യും വലിയ ഹിറ്റായി.