Friday 23 September 2022 02:59 PM IST

‘പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്, ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും’: ശ്രീനിവാസൻ തുറന്നു പറയുന്നു

V R Jyothish

Chief Sub Editor

sreenivasan

‘‘കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശ മേയുള്ളൂ; കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക’’.– പറയുന്നത് മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ. ‘ജീവിതത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുണ്ടോ ?’ എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് ഇത്. രോഗകാലത്തിന്റെ അവശതകളെ തോൽപ്പിച്ച്, സജീവമായ സിനിമാജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന ശ്രീനിവാസൻ ‘വനിതയ്’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം , പുതിയ ലക്കം (2022 സെപ്റ്റംബർ 17–30) ‘വനിത’യിൽ.