ഇവിടെ കുറേ നല്ല ആളുകളുണ്ട്. കുറേയേറെ നല്ല സ്ഥലങ്ങളുണ്ട്. പിന്നെ നല്ല ഭക്ഷണവുമുണ്ട്. കണ്ണിൽ നിറയുന്ന നിഷ്കളങ്കതയും ചുണ്ടിൽ വിടർന്ന പുഞ്ചിരിയുമായി കാസർഗോഡിനെ നെഞ്ചോടു ചേർത്ത് ശ്രീവിദ്യ മുല്ലച്ചേരി സംസാരിച്ചു തുടങ്ങുകയാണ്. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ഓണച്ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്ന ശ്രീവിദ്യ തന്റെ കുട്ടിക്കുറുമ്പുകളും തമാശകളുമായി ഇക്കുറിയെത്തിയത് വനിത ഓൺലൈന്റെ അയാം ദി ആൻസർ ചാറ്റ് ഷോയിലാണ്.
നിഷ്കളങ്കയായ നാടൻ പെൺകുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോർട്സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാൻ വന്നാൽ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ് ഈ പുതുമുഖ നടി.