Thursday 21 March 2024 10:11 AM IST : By സ്വന്തം ലേഖകൻ

‘എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും, നന്ദി ലാലേട്ടാ...’: ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ശ്രുതി ജയൻ

sruthi-jayan

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള തന്റെയും അമ്മയുടെയും ചിത്രങ്ങൾ പങ്കുവച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി ശ്രുതി ജയൻ.

അമ്മയുടെയും പരേതനായ തന്റെ സഹോദരന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നേരിട്ടു കാണുകയെന്നതും ആ ആഗ്രഹമാണ് ഇപ്പോൾ സാധ്യമായതെന്നും താരം കുറിച്ചു.

സെറിബ്രൽ പാൾസി ബാധിതനായിരുന്ന ശ്രുതിയുടെ സഹോദരൻ പതിനൊന്നു വർഷം മുമ്പാണ് ലോകത്തോടു വിടപറഞ്ഞത്. തന്റെ അമ്മയിലൂടെ മോഹൻലാലിന്റെ സാന്നിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകുമെന്നും ശ്രുതി കുറിച്ചു.

ശ്രുതിയുടെ കുറിപ്പ് –

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും...( എന്റെ കുഞ്ഞനിയൻ )

Cerebral പാൽസി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻദുൽകറും....

ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു...

ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല...

മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ...

ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്...

അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല.

അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷം ആയി..

ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആആഗ്രഹം സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും. ..

നന്ദി ലാലേട്ടാ.

പ്രിയപ്പെട്ട രാംജി...നന്ദി...എല്ലാത്തിനും...