മലയാളികളുടെ പ്രിയതാരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിയും സുപ്രിയയും മകൾ അല്ലിയുമടങ്ങുന്ന താരകുടുംബത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ്.
ഇപ്പോഴിതാ, പൃഥ്വിക്കൊപ്പമുള്ള ഒരു പഴയ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് വനിതയിൽ പ്രസിദ്ധീകരിച്ച ഈ മനോഹര ചിത്രം പകർത്തിയത് ഷഹീൻ താഹയാണ്. ‘Throwback Thursday!’ എന്ന കുറിപ്പോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മകൾ അല്ലിയെയും എടുത്തു നിൽക്കുന്ന സുപ്രിയയുടെ ചിത്രം വൈറല്‍ ആയിരുന്നു.