മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂടിന്റെ ജൻമദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ, ‘വനിത’യിൽ പ്രസിദ്ധീകരിച്ച,സുരാജും മലയാളത്തിന്റെ പ്രിയതാരങ്ങളും തമ്മിലുള്ള രസകരമായ ചാറ്റിൽ നിന്നെടുത്ത, സുരാജിനോട് രമേഷ് പിഷാരടിയുടെ ചോദ്യവും അതിന് സുരാജ് നൽകിയ മറുപടിയും വായനക്കാർക്കായി പങ്കുവയ്ക്കുന്നു.
രമേഷ് പിഷാരടി – ദേശീയ അവാർഡ് പ്രഖ്യാപിച്ച ദിവസം. സാധാരണക്കാർ പോലും അ തിനെക്കുറിച്ചു ചർച്ചചെയ്യും സുരാ ജിന് അവാർഡ് കിട്ടിയ ദിവസം അമിതാഭ് ബച്ചന്റെ വീട്ടിൽ നടന്ന ചർച്ചയി ൽ െഎശ്വര്യാറായി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?
സുരാജ് – പിഷാരടീ, അത്താഴം കഴിക്കാൻ ഒരുമിച്ച് ഇരിക്കുമ്പോഴായിരിക്കാം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഈ കാര്യം സംസാരിച്ചത്.
"അതേയ്,രണ്ടുമൂന്നു പ്രാവശ്യം ദേശീയ പുരസ്കാരം വാങ്ങിയതല്ലേ? ഇത്തവണ ആ പാവം സുരാജ് വെഞ്ഞാറമൂടിനു കിട്ടിക്കോട്ടെ, അതിൽ വിഷമിക്കേണ്ട ആവശ്യമില്ല. സത്യം പ റഞ്ഞാൽ അയാൾക്ക് കിട്ടാനാണ് ഞാനും പ്രാർഥിച്ചത്...’’
(ഇതു വായിച്ച് നീ ഒന്നു ഞെട്ടിയോ പിഷാരടീ? ഐശ്വര്യ റായി സുരാജിന് വേണ്ടി അങ്ങനെ പ്രാർത്ഥിക്കുമോ എന്ന് സംശയം തോന്നുന്നുണ്ടല്ലേ? തോന്നും, കാരണം നീ ഒരു കുട്ടിയാണ് പിഷാരടീ, നിനക്കറിയില്ല ഞാനും ഐശ്വര്യയും തമ്മിലുള്ള ബന്ധം. അത് വേറെ കഥ മോനേ...).