Wednesday 03 January 2024 10:59 AM IST : By സ്വന്തം ലേഖകൻ

‘കപ്പേള’യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ, സുരാജ് വെഞ്ഞാറമൂട് നായകൻ

suraj

ഏറെ ശ്രദ്ധേയമായ ‘കപ്പേള’യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തിരുവനന്തപുരത്താണ് തുടക്കം.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാലാ പാർവതി, കനി കുസൃതി, ഹൃദ്യം ഹാറൂൺ, കണ്ണൻ നായർ എന്നിവരും പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. പുതുമുഖങ്ങളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസിനു ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തിക്കുന്നത്.

എച്ച്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. തിരുവനന്തപുരത്തിനു പുറമേ മധുര, തെങ്കാശി, ബംഗലൂരു എന്നിവിടങ്ങളിലായി ഈ ചിത്രീകരണം പൂർത്തിയാകും.