Wednesday 11 September 2024 10:34 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഊർജ സ്രോതസ്’: രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രവുമായി സുരേഷ് ഗോപി

suresh-gopi

ഭാര്യ രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന തന്റെ മനോഹര ചിത്രവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘എന്റെ ഊർജ സ്രോതസ്’ എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘മനുഷ്യൻ തന്റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്റെ ശക്തി എന്നത് അവന്റെ നല്ല പാതിയാണ്’, ‘നിങ്ങളുടെ ശക്തി. വിജയിച്ച ഓരോ വ്യക്തിയുടെയും പിന്നിൽ ഒരു സ്ത്രീയുണ്ട്. തീർച്ചയായും അവളാണ് നിങ്ങളുടെ ഊർജ്ജം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേ സമയം ‘വരാഹം’ ഉൾപ്പടെ ഒരുപിടി ചിത്രങ്ങൾ സുരേഷ് ഗോപിയുടേതായി റിലീസിനു തയാറാകുന്നുണ്ട്.