ADVERTISEMENT

വിവിധ ഭാഷകളിലായി ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമായി ഇന്ത്യൻ സിനിമയിലെ നല്ല നടിമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് തബു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മറാത്തി, ബംഗാളി, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലെയും സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, കവര്‍സ്റ്റോറി, രാക്കിളിപ്പാട്ട് എന്നിവയാണ് തബുവിന്റെ മലയാള ചിത്രങ്ങള്‍.

എന്നാൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം തബുവിന് ഉണ്ടായിരുന്നു. പലകാരണങ്ങളാൽ അതു നടന്നില്ല. ഇപ്പോൾ മമ്മൂട്ടിയോടുള്ള തബുവിന്റെ ചോദ്യവും അതു തന്നെ.

റിലീസിനൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകന്‍ വഴി മമ്മൂട്ടിയോടുള്ള തന്റെ ചോദ്യം തബു ചോദിക്കുകയായിരുന്നു.

‘മമ്മൂട്ടിയുടൊപ്പം എനിക്കൊരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ല. അതെപ്പോൾ നടക്കും. 3 തവണ അവസരം വന്നെങ്കിലും നടന്നില്ല. പറയൂ, നമ്മള്‍ എന്നാണു ഒന്നിച്ചു അഭിനയിക്കുക’. - തബു ചോദിച്ചു.

അങ്ങനെ സംഭവിക്കാന്‍ തീര്‍ച്ചയായും താന്‍ ശ്രമിക്കും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ഐശ്വര്യ റായ് ആയിരുന്നു മമ്മൂട്ടിയുടെ നായിക. തബുവിന്റെ നായകനായത് അജിത്ത് ആയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ചുള്ള രംഗങ്ങളും കുറവായിരുന്നു.



 

ADVERTISEMENT