Friday 19 November 2021 03:29 PM IST : By സ്വന്തം ലേഖകൻ

അറബിക്കടലിന്റെ സിംഹം ‘മരക്കാറെ’ കാണാന്‍ മക്കൾ സെൽവൻ വിജയ് സേതുപതി; വിഡിയോ കാണാം

marakkarvijayyy6788

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി മക്കൾ സെൽവൻ വിജയ് സേതുപതി. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും ചേർന്ന് സ്വീകരിച്ചു. മുൻപ് തല അജിത്തും മരക്കാറിന്റെ ലൊക്കേഷനിലെത്തിയ വിഡിയോ വൈറലായിരുന്നു. സിനിമയുടെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രമാണ് ‘മരക്കാർ’. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആണ് നിര്‍മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ ഡിസംബർ രണ്ടിനാണ്  തിയറ്ററുകളിലെത്തുന്നത്. മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

Tags:
  • Movies