Wednesday 18 January 2023 09:10 AM IST : By സ്വന്തം ലേഖകൻ

വേറിട്ട കഥാവഴികളിൽ ഒരു സഞ്ചാരം: ‘തങ്കം’ ട്രെയിലർ എത്തി

thankam

ബിജു മേനോൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ത്തിന്റെ ട്രെയിലർ എത്തി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്യാം പുഷ്‌കരൻ. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.

ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും. ഗൗതം ശങ്കറാണ് ക്യാമറ. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരൺ ദാസ്.