Thursday 19 November 2020 02:50 PM IST : By സ്വന്തം ലേഖകൻ

കേരളത്തിൽ തിയറ്റർ തുറക്കൽ വിഷുവിലേക്ക് നീണ്ടേക്കാം ; തീരുമാനം പുതിയ ചർച്ചകൾക്കൊടുവിൽ

vjhcv

കേരളത്തിൽ തിയറ്റർ തുറക്കാൻ ഇനിയും വൈകും. മുഖ്യമന്ത്രി ചലച്ചിത്ര സംഘനകളും തിയറ്ററുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിയറ്റർ ഉടൻ തുറക്കേണ്ടന്ന നിലാപാടാണ് ചലച്ചിത്ര സംഘടനകൾ എടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം വിഷുവിന് മാത്രം തിയറ്റർ തുറന്നാൽ മതിയെന്ന തീരുമാനത്തിലാണ് ചില തിയറ്റർ ഉടമകൾ.

തിയറ്റർ തുറക്കാനുള്ള കേന്ദ്ര അനുമതിയെ തുടർന്ന് തമിഴ്നാട്, കർണാട, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിയറ്റർ തുറന്നെങ്കിലും, പിന്നീട് ആൾതിരക്കില്ലാത്തതുകൊണ്ട് പൂട്ടുകയായിരുന്നു. മലയാളത്തിൽ ഏകദേശം 67 സിനിമകളോളം പൂർത്തിയായ അവസ്ഥയിലാണ്, ഇപ്പോഴും പതിനഞ്ചിലധികം സിനിമകളുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. വിഷുവിനാണ് തിയറ്റർ തുറക്കുന്നതെങ്കിൽ കോവിഡ് മൂലം ഒരു വർഷത്തോളം തിയറ്റർ അടഞ്ഞു കിടന്ന ഗതിയാകും മലയാളത്തിൽ ഉണ്ടാവുക.