ജസ്റ്റിൻ വർഗീസ് സംവിധാനം ചെയ്ത ‘തുടർച്ച’ എന്ന ഹ്രസ്വചിത്രം കയ്യടിവാങ്ങുന്നു. ഒരു പ്രണയവും അതിന്റെ സാമൂഹിക തലങ്ങളെയും ഒരു മിനിറ്റിന്റെ ദൈർഘ്യത്തിൽ പറഞ്ഞവസാനിപ്പിക്കുന്നു എന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകത. ലിജോ ജോസ് പെല്ലിശ്ശേരിയടക്കം ഷെയർ ചെയ്ത ഈ ‘തുടർച്ച’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.