Saturday 26 October 2024 02:21 PM IST : By സ്വന്തം ലേഖകൻ

ദാമ്പത്യത്തിന്റെ 10 വർഷങ്ങൾ, പ്രണയത്തിന്റെ ഇരുപതും: വിവാഹവാർഷികം മാലിദ്വീപിൽ ആഘോഷിച്ച് ടൊവിനോ

tovino

പത്താം വിവാഹവാർഷികം ആഘോഷമാക്കി മലയാളത്തിന്റെ യുവനായകന്‍ ടൊവിനോ തോമസും ഭാര്യ ലിഡിയയും. മാലിദ്വീപിലെ വിവാഹ വാർഷിക ആഘോഷത്തിന്റെ മനോഹര ചിത്രങ്ങൾ ടൊവിനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘10 years of love, laughter, and an evening perfectly spent together. Here’s to us!’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ടോവിനോയ്ക്കും ലിഡിയയ്ക്കും വിവാഹവാർഷിക ആശംസകളുമായി എത്തുന്നത്.

പത്ത് വർഷം നീണ്ട പ്രണയത്തെ തുടർന്നാണ് ടൊവിനോയും ലിഡിയയും വിവാഹിതരായത്. ഇരുവരും അടുത്ത സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു. ആ അടുപ്പം പ്രണയമായി വളർന്നു.

10 വര്‍ഷത്തെ വിവാഹവും 20 വര്‍ഷത്തെ പ്രണയവും എന്ന ഹാഷ് ടാഗോടെയാണ് ടൊവിനോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.