ADVERTISEMENT

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ, സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. ‘കണ്ടം കളി അഥവാ കള്ളക്കളി’ എന്നാണ് വിഡിയോയ്ക്കൊപ്പം ടൊവിനോ കുറിച്ചിരിക്കുന്നത്. താരം ക്രിക്കറ്റ് കളിക്കുന്നത് കാണാൻ നിൽക്കുന്ന നാട്ടുകാരെയും വിഡിയോയിൽ കാണാം.

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും.’ ജാഫർ ഇടുക്കി, സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT