ADVERTISEMENT

ദൃശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. തൃഷയാണ് ചിത്രത്തിലെ നായിക. ‘ഹേയ് ജൂഡി’നു ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘റാം’. മോഹൻലാലും തൃഷയും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നത്. ഇങ്ങന നിരവധി പ്രത്യേകതകളുമായാണ് ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ, ജീത്തുവിനും മോഹൻലാലിനും ഒപ്പം അഭിനയിക്കുന്നത് അനുഗ്രഹമായി പരിഗണിക്കുന്നുവെന്ന് തൃഷ കുറിച്ച ട്വീറ്റ് വൈറലാകുന്നു. ഇരുവർക്കുമൊപ്പമുള്ള ചിത്രം സഹിതമാണ് തൃഷയുടെ ട്വീറ്റ്.

ADVERTISEMENT

പൂജ റിലീസായാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിൽ ഇന്ദ്രജിത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുർഗ കൃഷ്ണയും ചിത്രത്തിന്റെ ഭാഗമാകും. ചിത്രം നിർമിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT