ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘ടർബോ’യിൽ കന്നഡയിലെ സൂപ്പർ താരം രാജ്‍ ബി ഷെട്ടിയും. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ടര്‍ബോ’ ഒരു ആക്ഷന്‍ കോമഡിയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ വ്യക്തമാക്കിയിരുന്നു.

ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കന്നഡ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് നടനും സംവിധായകനും നിർമാതാവുമായ രാജ് ബി ഷെട്ടി. തെലുങ്ക് താരം സുനിലും ‘ടര്‍ബോ’യില്‍ അഭിനയിക്കുന്നു.

ADVERTISEMENT

വിഷ്ണു ശർമയാണ് ഛായാഗ്രഹണം. എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – ജസ്റ്റിൻ വർഗീസ്.

ADVERTISEMENT
ADVERTISEMENT