തന്റെ ബോഡി ട്രാൻസ്ഫർമേഷന്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ യുവനായകൻ ഉണ്ണി മുകുന്ദൻ.
മാളികപ്പുറം എന്ന ചിത്രത്തിൽ അല്‍പം തടിവച്ച ലുക്കിലായിരുന്നു ഉണ്ണി. അതിൽ നിന്നു തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പുതിയ ചിത്രമായ മാർക്കോയിൽ താരം എത്തുന്നത്. മാളികപ്പുറത്തിലേയും മാർക്കോയിലേയും രൂപമാറ്റങ്ങൾ താരതമ്യം ചെയ്തുകൊണ്ടുള്ള ഉണ്ണിയുടെ സോഷ്യൽ മിഡിയ പോസ്റ്റ് വൈറലാണ്.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്.