മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവച്ച് യുവതാരം ഉണ്ണി മുകുന്ദൻ. ‘എൽ’ എന്ന കുറിപ്പിനൊപ്പം ഒരു കിരീടത്തിന്റെ ഇമോജി കൂടി ചേർത്താണ് മോഹൻലാലിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ ചേർത്തുവച്ചുള്ള കൊളാഷ് താരം പോസ്റ്റ് ചെയ്തത്.
അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാര്‍ക്കോ’ 100 കോടി നേടി മുന്നേറുകയാണ്. അന്യഭാഷകളില്‍ നിന്നും ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്.