ADVERTISEMENT
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ - ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ‘ജോജി’ മലയാളികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ആദ്യ ഡിസ്കഷനുകൾക്കായി സംവിധായകൻ ദീലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, എഡിറ്റർ കിരൺദാസ്, സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് എന്നിവർ ഒരുമിച്ചിരിക്കുന്ന ചിത്രം ഷെയർ ചെയ്തിരിക്കുന്നത് നടിയും അസിസ്റ്റന്റ് ഡയറക്ടുമായ ഉണ്ണിമായയാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT